Schemes
Research & Development
ഗവേഷണവും വികസനവും പുനരധിവാസത്തിന് : 30 ലക്ഷം രൂപ

  കേരളം ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ കാര്യത്തില്‍ ഒരു കുതിച്ചു കയറ്റത്തിന്‍റെ പാതയിലാണ്.  ജനങ്ങളുടെ ജീവിതത്തില്‍ കംപ്യൂട്ടറും ഇന്‍റര്‍നെറ്റും സാങ്കേതിക വിദ്യകളും കൈവരിച്ച പുരോഗതി അസൂയാവഹമാണ്.  കേരളീയരുടെ ജീവിതം ഉന്നത  നിലയിലെത്തിച്ചത് നൂതന ശാസ്ത്ര സാങ്കേതിക വിദ്യകളും ഗവേഷണപദ്ധതികളുമാണ്. സമൂഹതലത്തില്‍  പുനരധിവാസം (CBR)   ഉറപ്പാക്കാനും, ആധുനിക സഹായോപകരണങ്ങള്‍ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കാനും  വിദ്യാഭ്യാസത്തിലും തൊഴില്‍ മേഖലയിലും ആധുനികത ഉറപ്പാക്കാനും പ്രത്യേകം അവസരം കണ്ടെത്തിയിരിക്കുന്നു .  ഇത് മെഡിക്കല്‍, എന്‍ജിനീയറിംഗ്, ബയോടെക്നോളജി, സാമൂഹ്യതലത്തില്‍ പുനരധിവാസം തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു വരുന്ന യുവഗവേഷകര്‍ക്ക് സഹായധനവും, പ്രോത്സാഹനവും എത്തിച്ചാല്‍  ഭിന്നശേഷിക്കാരുടെ  ക്ഷേമത്തിനായുള്ള  ഗവേഷണത്തിനും, വികസനത്തിനും  വേഗതയേറുമെന്ന്   കമ്മീഷണറേറ്റിന്‍റെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍   സംസ്ഥാനത്തെ   ശാസ്ത്ര സാങ്കേതിക  വിദ്യാലയങ്ങളിലെയും     സ്ഥാപനങ്ങളിലെയും  പ്രതിഭകളെ     ആകര്‍ഷിപ്പിച്ച് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ കമ്മീഷണറേറ്റ് അവസരം ഒരുക്കി വരുന്നു. ആധുനിക ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ പ്രയോജനം ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിലും ലഭ്യമാക്കുന്നുവെന്നതാണ് ഗവേഷണ വികസന പദ്ധതി കൊണ്ട്  ലക്ഷ്യം വയ്ക്കുന്നത്. ഈ ഗവേഷണ പദ്ധതികള്‍ ഭാരതത്തിന് തന്നെ മാതൃകയാകത്തക്കവിധം ആസൂത്രണം  ചെയ്താണ് നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ നിര്‍വ്വഹണത്തിന് 30 ലക്ഷം രൂപ 2021-22 സാമ്പത്തിക വര്‍ഷത്തേയ്ക്ക് ആവശ്യമുണ്ട്. ടി തുക വിനിയോഗിക്കുന്നതിനുള്ള ഭരണാനുമതിക്കായി അഭ്യര്‍ത്ഥിക്കുന്നു.