“Let be positive in negative situation.” -Dr. APJ Abdul Kalam
ആമുഖം
1995 ലെ കേന്ദ്ര വികലാംഗ ആക്ടിന്‍ (തുല്യ അവസരവും അവകാശ സംരക്ഷണവും പൂര്‍ണ്ണ പങ്കാളിത്തവും) പ്രകാരം രൂപീകൃതമായ ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് വളരെ ബൃഹത്തായ ചുമതലകള്‍ സംസ്ഥാന തലത്തില്‍ നടപ്പിലാക്കി വരുന്നു. കേരളത്തിലെ പത്തു ലക്ഷത്തിലധികം വരുന്ന ഭിന്നശേഷിക്കാര്‍ക്ക് സമ്പൂര്‍ണ്ണ പുനരധിവാസം ഉറപ്പാക്കാനും അവരുടെ അവകാശ സംരക്ഷണത്തിനുമായി 1999 ല്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് സ്ഥാപിതമായി. വിവിധ വകുപ്പുകള്‍ മുഖേന ഭിന്നശേഷിരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ക്ഷേമ പദ്ധതികള്‍ ഏകോപിപ്പിക്കുക, അവരുടെ പരാതികള്‍ കേട്ട് തീര്‍പ്പു കല്‍പ്പിക്കുക, അവര്‍ക്ക് അവകാശപ്പെട്ടത് അനര്‍ഹരായവര്‍ കവര്‍ന്നെടുക്കുന്നില്ലായെന്ന് ഉറപ്പ് വരുത്തുക, സേവന പദ്ധതികള്‍ കാര്യക്ഷമമാക്കുക, അവര്‍ക്ക് അവ കൃത്യമായി എത്തുന്നുവെന്ന് ഉറപ്പു വരുത്തുക, ഭിന്നശേഷിക്കാര്‍ക്കായുളള ദേശീയ അവകാശ നിയമത്തിന്‍റെ വിവിധ ആവശ്യങ്ങളെപ്പറ്റി പൂര്‍ണ്ണ ബോധവാന്‍മാരാക്കുക, സമൂഹത്തിലെ നാനാ തുറകളില്‍പ്പെട്ടവരെ നിയമത്തിന്‍റെ വിവിധ വശങ്ങളെപ്പറ്റിയുള്ള അറിവ് പകര്‍ന്ന് നല്‍കുക, സര്‍ക്കാരിതര മേഖലയില്‍ കൂടി നിയമത്തിന്‍റെ പ്രാധാന്യം എത്തിച്ചു കൊടുക്കുക, അവര്‍ക്കായി ഉദ്യോഗതലത്തില്‍ സംവരണം ചെയ്തിട്ടുള്ള 4% സംവരണം എല്ലാ മേഖലകളിലും ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക തുടങ്ങിയുള്ള ചുമതലകള്‍ കമ്മീഷണറേറ്റില്‍ നിക്ഷിപ്തമാണ്. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനുള്ള വിവിധ പദ്ധതികള്‍, പരിപാടികള്‍ എന്നിവയും കമ്മീഷണറേറ്റ് മോണിറ്റര്‍ ചെയ്തു വരുന്നു.